Categories: Football

ഫ്രഞ്ച് സ്റ്റൈല്‍ അതിമനോഹരം…

90-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് ഗോള്‍ നേടിയതോടെ ഫ്രാന്‍സ് ഫൈനല്‍ യോഗ്യത സ്വപ്‌നം കണ്ടു. ബെല്‍ജിയം പിന്നീട് കളി മുറുക്കിയെങ്കിലും ഫ്രാന്‍സ് ഫൈനലിലേക്ക് നടന്നു.

Published by

ടൂറിന്‍: പിന്നില്‍ നിന്നുള്ള തിരിച്ചുവരവ്, അവസാന നിമിഷം ഗോള്‍. ഫ്രഞ്ച് സ്റ്റൈല്‍ അതിമനോഹരം. നേഷന്‍സ് ലീഗിന്റെ രണ്ടാം സെമി നാടകീയതകളുടെ കളിയരങ്ങായി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഫ്രാന്‍സ് 3-2ന് ബെല്‍ജിയത്തെ കീഴടക്കി. ഫൈനലില്‍ സ്‌പെയ്‌നെ നേരിടും. 90-ാം മിനിറ്റിലായിരുന്നു വിജയ ഗോള്‍.  

37-ാം മിനിറ്റില്‍ യാനിക്ക് കരസ്‌കോ ബല്‍ജിയത്തിന് ആദ്യ ഗോള്‍ നേടി. 40-ാം മിനിറ്റില്‍ ലുക്കാക്കുവും ഗോള്‍ നേടിയതോടെ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളി പിടിച്ചെങ്കിലും തുടക്കം മന്തഗതിയിലായിരുന്നു. കരീം ബെന്‍സേമ 62-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 69-ാം മിനിറ്റില്‍ അന്റോയീന്‍ ഗ്രീസ്മാനെ ഉന്തിയിട്ടതിന് ലഭിച്ച പെനാല്‍റ്റി ഗോള്‍ നേടി കൈലിയന്‍ എംബാപ്പെ സമനില എത്തിച്ചു. പിന്നാലെ ലുകാക്കു വീണ്ടും ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡ് വിളിച്ചു. പോള്‍ പോഗ്ബയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നത് ആവേശത്തിലാക്കി.  

90-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് ഗോള്‍ നേടിയതോടെ ഫ്രാന്‍സ് ഫൈനല്‍ യോഗ്യത സ്വപ്‌നം കണ്ടു. ബെല്‍ജിയം പിന്നീട് കളി മുറുക്കിയെങ്കിലും ഫ്രാന്‍സ് ഫൈനലിലേക്ക് നടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by