ന്യൂദല്‍ഹി: ഇന്ത്യ-ജപ്പാന് ആഗോളപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോളപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ജപ്പാന് പ്രധാനമന്ത്രിയായി ചുമതലയേറ്റതില്‍ അഭിനന്ദിക്കാന്‍ എച്ച്.ഇ ഫ്യൂമിയോ കിഷിദയുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ-ജപ്പാന് ആഗോളപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ജപ്പാന് പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ചൈനയുടെ ആധിപത്യത്തിനെതിരെ നീങ്ങാന്‍ ജപ്പാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: