തിരുവനന്തപുരം: കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുൻമന്ത്രി ജെ മെർസിക്കുട്ടിയമ്മയുടെ ഭർത്താവ് ബി തുളസീധരക്കുറുപ്പിന് താക്കിത്. ഭാര്യ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ തോല്‍വിയുമായി ബന്ധപ്പെട്ടാണ് ബി തുളസീധരക്കുറുപ്പ് ഉൾപ്പെടെ നാല് നേതാക്കൾക്കാണ് സിപിഐഎം താക്കിത് നൽകിയത്. കരുനാഗപ്പള്ളി തോല്‍വിയില്‍ സിപിഐഎമ്മിൽ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആർ വസന്തൻ, എൻ എസ് വസന്തകുമാർ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തി.
ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലമായ കുണ്ടറയിലെ തോൽവി വലിയ വീഴ്ചയാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. മേഴ്സികുട്ടിയമ്മയുടെ തന്‍പ്രമാണിത്തവും അഹങ്കാരവും പെരുമാറ്റ രീതിയും തോല്‍വിക്കു കാരണമായതായി അന്വേഷണ കമ്മീഷന് കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മറ്റിയംഗമായതിനാല്‍ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയുള്ള നടപടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണം ഹൈജാക്ക് ചെയ്തെന്നാണ് തുളസീധരക്കുറുപ്പിനെതിരെയുള്ള ആരോപണം.
എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് നടപടി. എസ് രാജേന്ദ്രൻ കൺവീനറായ കമ്മീഷനാണ് തോൽവി അന്വേഷിച്ചത്. സ്ഥാനാർഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കൾ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.
കരുനാഗപ്പള്ളി തോല്‍വിയില്‍ സിപിഐഎമ്മിൽ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആർ വസന്തൻ, എൻ എസ് വസന്തകുമാർ എന്നിവരെ തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലേക്കാണ് ഇരുവരെയും തരംതാഴ്ത്തിയത്. കരുനാഗപ്പള്ളിയിൽ പരാജയമുണ്ടായത് സിപിഐ സ്ഥാനാർഥിയായ ആർ രാമചന്ദ്രനാണെങ്കിലും സിപിഐഎമ്മിനും തോൽവി അപമാനകരമാണെന്നായിരുന്നു അഭിപ്രായമുയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: