തിരുവനന്തപുരം: ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളെന്ന അബദ്ധവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസമന്ത്രി ഈ അറിവില്ലായ്മ വിളമ്പിയത്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുന്നതിനിടയിലാണ് ശിവന്‍കുട്ടിക്ക് നാക്ക് പിഴയുണ്ടായത്. “ഇന്ത്യയിലെ 35 സംസ്ഥാനങ്ങളില്‍ സ്കൂള്‍ തുറന്നു”- മന്ത്രി പറഞ്ഞു. ഉടനെ പറഞ്ഞുപോയത് അബദ്ധമായോ എന്ന് തോന്നിയ മന്ത്രി ഉടനെ തിരുത്തി: “ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നു”.
ഇതുപോലും അറിയാത്തയാളാണോ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയെന്ന വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ജമ്മു കശ്മീരിനെ പകുത്ത് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി ചുരുങ്ങി. കാരണം ജമ്മുകശ്മീര്‍ സംസ്ഥാനമല്ലാതായി. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണമാകട്ടെ ഏഴില്‍ നിന്ന് ഒമ്പതായി വര്‍ധിച്ചു. കാരണം ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടുതലായി ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: