കോഴിക്കോട്: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മവീട് സന്ദര്‍ശിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. അദ്ദേഹത്തിന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പയ്യോളി തുറയൂരിലെ അദ്ദേഹത്തിന്റെ ജന്മവീടായ കൊയപ്പള്ളി തറവാട് സന്ദര്‍ശിച്ച് പൂര്‍ണ്ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത്.
കോലായ വായന വേദിയും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനമെന്ന പേരിലുള്ള ഗാന്ധി വായന പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. എ. മോഹന്‍ദാസ്, പദ്മന് കരയാട്, എ. സുബാഷ്കുമാര്, പുതുക്കുടി ബാലഗോപാലന്, ദേവിക മോഹന്‍ദാസ്, അനന് സൗരെ, ആനന്ദ് കൃഷ്ണ, ആഷിഷ് അമന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: