ഇസ്ലാമാബാദ്: അടുത്ത ട്വന്റി ട്വന്റി ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് ടീം ഇന്ത്യയെ തോല്‍പ്പിച്ചാല്‍ താരങ്ങള്‍ക്കായി ബ്ലാങ്ക് ചെക്ക് നല്‍കുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് റമീസ് രാജ .2021 ഒക്ടോബര്‍ 24 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. അതേസമയം, ഐസിസിക്ക് ഇന്ത്യ ഫണ്ട് നല്‍കുന്നത് നിര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് തകരുമെന്നും റമീസ് രാജ. ഐഎസിസിയുടെ നല്കുന്ന 50 ശതമാനം ഫണ്ടിങ്ങാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലനില്‍പ്പ്. ഐസിസിക്ക് 90 ശതമാനം ഫണ്ട് നല്‍കുന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബിസിസിഐയാണ്. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഒരു പൈസ പോലും ഐസിസിക്ക് നല്‍കുന്നില്ല. പാകിസ്താന് ക്രിക്കറ്റിനെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യം. ടി 20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ പിസിബിക്ക് ഒരു ബ്ലാങ്ക് ചെക്ക് തയ്യാറാണെന്ന് വലിയ വ്യവസായി അറിയിച്ചെന്നും റമീസ് രാജ.
സുരക്ഷ മുന്നറിയിപ്പിനെ തുടര്‍ന്ന് പാക്കിസ്ഥാനെതിരായ പര്യടനം അവസാനിപ്പിക്കാന്‍ ന്യൂസിലാന്‍ഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ശക്തമായ സാമ്പത്തിക പിന്തുണയുണ്ടെങ്കില്‍ പാകിസ്താന് പര്യടനത്തില്‍ നിന്ന് ടീമുകള്‍ പിന്മാറില്ലെന്നും റമീസ് രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: