ആലപ്പുഴ:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇടതു ഭരണത്തില്‍ തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിലും പത്തു വര്‍ഷത്തിനു മുബുള്ള ശബളം പരിഷ്ക്കരിക്കാത്തതിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയനായ എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചീഫ് ഓഫീസ് പടിക്കലും, ജില്ലാ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ നടത്തി. ആലപ്പുഴയില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ജി ഗോപകുമാര്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസി യില്‍ 2012-ല്‍ നിലവില്‍ വന്ന സേവന-വേതന കരാര്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും പരിഷ്ക്കരിക്കാത്ത ഇടതു സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിനകം രണ്ടു ശമ്പള പരിഷ്ക്കരണം നടപ്പാക്കി. സര്‍ക്കാരിന്റെ കെഎസ് ആര് ടി സിയോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണം. ലേ ഓഫ് നടപ്പിലാക്കി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മുടക്കമില്ലാതെ ശമ്പളവും, ശമ്പളപരിഷ്ക്കരണവും നേടുംവരെ കുടുംബാംഗങ്ങളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് തുടര്‍ന്നും പ്രതിഷേധ സമരങ്ങള്‍ക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നല്‍കും. ജില്ലാവര്‍ക്കിങ് പ്രസിഡന്റ് കെ . ദിനേശ് അദ്ധ്യഷനായി. സംസ്ഥാന സെക്രട്ടറി സതി കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. സന്തോഷ് കുമാര്‍ സ്വാഗതവും, ജിജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: