തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാസ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി മൂന്ന് സ്റ്റീവി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ആറാമത് 2021 സ്റ്റീവി അവാര്‍ഡുകളാണ് കമ്പനി പുരസ്ക്കാരങ്ങള്‍ നേടിയത്. ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തില്‍ സില്‍വര്‍ സ്റ്റീവി, അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി, ബെസ്റ്റ് ലീഡര്ഷിപ് ഡെവലപ്മെന്റ്റ് പ്രോഗ്രാം വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി എന്നിങ്ങനെയാണ് യു എസ് ടി നേടിയ പുരസ്ക്കാരങ്ങള്‍. ആഗോളതലത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പുരസ്ക്കാരങ്ങള്‍ ആണ് സ്റ്റീവി അവാര്‍ഡ്സ്.
2020ലെ പ്രതിസന്ധി ഘട്ടത്തില്‍ ജീവനക്കാരെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ആശയവിനിമയത്തിനാണ് ‘ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ടീം ഓഫ് ദി ഇയര്‍’, ‘ അച്ചീവ്മെന്റ് ഇന്‍ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സ്’ എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങള്‍ യുഎസ്ടിക്ക് ലഭിച്ചത്. തികച്ചും ബുദ്ധിമുട്ടുണ്ടാക്കിയ കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ന്യൂസ് ലെറ്ററുകള്‍, വീഡിയോ, പോഡ്കാസ്റ്റ് ചാനലുകള്‍ മറ്റ് ആശയവിനിമയ ഉപാധികള്‍ എന്നിവയിലൂടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ കമ്പനി നടപ്പിലാക്കുകയുണ്ടായി. ആശയ വിനിമയ സംവിധാനങ്ങളുടെ സുതാര്യവും സംവേദനാത്മകവുമായ രീതി ലോകമെമ്പാടും, വിദൂര തൊഴില്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വളരെ സഹായകമാവുകയായിരുന്നു. സാംസ്കാരികവും, ജീവനക്കാരെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതില്‍ വലിയ പങ്കു വഹിച്ച കമ്പനിയുടെ സെര്‍വന്റ് ലീഡര്ഷിപ് പ്രോഗ്രാമിലൂടെ ജീവനക്കാരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കഴിഞ്ഞതിനു ബെസ്ഡ് ലീഡര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം വിഭാഗത്തില്‍ സ്റ്റീവി അവാര്‍ഡ് കമ്പനി നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: