ഡെറാഡൂണ്‍: ലോകപ്രശസ്ത കടുവാ സങ്കേതമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന്റെ പേര് രാംഗംഗ എന്നാക്കി മാറ്റുന്നു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനം 1936ലാണ് നൈനിറ്റാള്‍ ജില്ലയില്‍ സ്ഥാപിച്ചത്. ഗംഗയുടെ കൈവഴിയായ രാംഗംഗ നദി ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നതിനാലാണ് പേര് മാറ്റുന്നതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വിനികുമാര്‍ ചൗബേ പറഞ്ഞു. ഈയിടെ ഉദ്യാനം സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. തന്റെ ഈ അഭിപ്രായം അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ കുറിയ്‌ക്കുകയും ചെയ്തു.
സ്ഥാപിക്കുന്ന സമയത്ത് ഹെയ് ലി ദേശീയോദ്യാനം എന്നായിരുന്നു പേര്. പിന്നീടാണ് ജിം കോര്‍ബറ്റ് ദേശീയോദ്യാനം എന്നാക്കി മാറ്റിയത്. ബ്രിട്ടീഷ് ഇന്ത്യന്‍ സേനയിലെ കേണലായിരുന്നു ബ്രിട്ടീഷുകാരനായ ജിം കോര്‍ബറ്റ്.











