Categories: India

ഫോര്‍ബ്‌സിന്റെ വനിതകളുടെ സമ്പന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മലയാളി യുവതി; ബയോകോണ്‍ ഉടമയെ പിന്തള്ളി ദിവ്യ ഗോകുല്‍നാഥ്

ഫോർബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് മലയാളി പെണ്‍കൊടി. ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥാണ് ബയോകോണ്‍ ഉടമ കിരണ്‍ മജുംദാറിനെ പിന്തള്ളി പട്ടികയില്‍ നാലാം സ്ഥാനക്കാരിയായത്.

Published by

ന്യൂദല്‍ഹി: ഫോർബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് മലയാളി യുവതി. ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥാണ് ബയോകോണ്‍ ഉടമ കിരണ്‍ മജുംദാറിനെ പിന്തള്ളി പട്ടികയില്‍ നാലാം സ്ഥാനക്കാരിയായത്.  

35 കാരിയായ ദിവ്യയുടെ ആസ്തി 3.02 ലക്ഷം കോടി രൂപയാണ്. കൊവിഡ് മഹാമാരിയില്‍ സ്‌കൂളുകള്‍ അടച്ചപ്പോള്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. ഇതാണ് ബൈജൂസിന്റെ ഡിജിറ്റല്‍ പഠനസംവിധാനത്തിന് വളര്‍ച്ചയുടെ കുതിച്ചുചാട്ടം നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനകം ദിവ്യഗോകുല്‍നാഥിന്റെ ആസ്തി 7477 കോടി രൂപയില്‍ നിന്നും 3.02 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു ചാടി. ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്റെ ഭാര്യ കൂടിയാണ് ദിവ്യ. 

വര്‍ഷങ്ങളായി ഈ ലിസ്റ്റില്‍ മുന്‍നിരകളില്‍ ഇടം പിടിക്കുന്ന ബയോകോണിന്റെ ഉടമ കിരൺ മജുംദാറിന് 53ാം  സ്ഥാനമേയുള്ളൂ. 3.43 ലക്ഷം കോടി രൂപയാണ് ആസ്തി.  

ട്രാക്ടേഴ്‌സ് ആന്‍റ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ് ഉടമ മല്ലിക ശ്രീനിവാസനും ദിവ്യയേക്കാള്‍ പിറകിലാണ്- ആറാം സ്ഥാനത്ത്. 2.16 ലക്ഷം കോടി രൂപ ആസ്തിയോടെ ഇവര്‍ പട്ടികയിൽ 73-ാം സ്ഥാനത്താണ്.  

മൊത്തം ആറ് സ്ത്രീ സംരംഭകരാണ് ഈ ലിസ്റ്റില്‍ ഇടം നേടിയത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള വനിതാ സംരംഭക. സാവിത്രി ജിൻഡലാണ്. 13.46 ലക്ഷം കോടി രൂപയാണ് ഒപി ജിൻഡൽ ഗ്രൂപ്പ് ഉടമയായ സാവിത്രിയുടെ ആസ്തി. കഴിഞ്ഞ വർഷം 9.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ ഒറ്റ വർഷം കൊണ്ടാണ് ആസ്തി 13.46 ലക്ഷം കോടിയിലെത്തിച്ചത്.  

നൂറ് പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 7-ാം സ്ഥാനത്താണ് 76 കാരിയായ സാവിത്രി ജിൻഡൽ. വനിതകളിൽ രണ്ടാം സ്ഥാനം വിനോദ് റായ് ഗുപ്തയ്‌ക്കാണ്. ഹാവൽസ് ഇന്ത്യ ഉടമയായ വിനോദ് റായ് 24-ാം സ്ഥാനത്താണ്. 7.9 ബില്യണാണ് 76 കാരിയായ വിനോദ് റായ് ഗുപ്തയുടെ ആസ്തി. 43 കാരിയായ ലീന തിവാരിക്കാണ് വനിതകളിൽ മൂന്നാം സ്ഥാനം. 44 ബില്യൺ (3.29 ലക്ഷം കോടി രൂപ) ആസ്തിയുമായി 43-ാം സ്ഥാനത്താണ് യുഎസ്‌വി ഫാർമസ്യൂട്ടിക്കൽസ് ഉടമയായ ഇവർ.

എല്ലാ വർഷവും ഫോർബ്‌സ് ഇന്ത്യ ധനികരുടെ പട്ടിക പുറത്ത് വിടും. ഈ വർഷത്തെ പട്ടികയിൽ ആദ്യ സ്ഥാനം 64 കാരനായ മുകേഷ് അംബാനിക്കാണ്. 14 വർഷം തുടർച്ചയായി മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനം കൈയടിക്കിവച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക