കൊല്ലം: നരേന്ദ്രമോദി ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പാവപ്പെട്ടവന് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടി വന്നു. സ്വച്ഛ് ഭാരതിലൂടെ പത്തു കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചതിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ മോദി സര്‍ക്കാര്‍ സൗകര്യം ഒരുക്കി.
ഉജ്ജ്വല്‍ യോജന, ജന്‍ധന്‍ യോജന, ജല്‍ജീവന്‍ മിഷന് തുടങ്ങിയ അന്ത്യോദയാ പദ്ധതികളിലൂടെ അടിസ്ഥാന ജനവിഭാഗം ഉന്നതിയിലേക്ക് ഉയര്‍ന്നു. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലോകനേതാക്കളെ സ്വീകരിച്ചിരുന്നതും അധികാരം കേന്ദ്രീകരിച്ചിരുന്നതും സോണിയയില്‍ ആയിരുന്നു. ഫലത്തില്‍ രണ്ട് പ്രധാനമന്ത്രിമാര്‍, ഈ കാലം ജനം മറന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി ബി. ശ്രീകുമാര്‍, എ.ജി. ശ്രീകുമാര്‍, വി.എസ്. ജിതിന് ദേവ്, ലതാ മോഹന്‍, ബി. ഷൈലജ, പരവൂര്‍ സുനില്‍, മന്ദിരം ശ്രീനാഥ്, വിഷ്ണു പട്ടത്തനം, പ്രതിലാല്‍, കൃപ വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: