ഹൈക്കോടതി : കേരളത്തിലെ ട്രേഡ് യൂണിയന് തീവ്രവാദമെന്ന പ്രതിച്ഛായയുണ്ട്. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്തു നിന്നും തുടച്ചു നീക്കണമെന്ന് ഹൈക്കോടതി. നിലവില്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ ഭയക്കുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിച്ഛായമാറണമെന്നും നോക്കൂകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ദേവന് ചന്ദ്രന് അറിയിച്ചു.
ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്എസ്സിയിലേക്ക് കൊണ്ടു വന്ന ചരക്കുകള്‍ തടഞ്ഞ സംഭവം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കി. കേരളത്തെ നിക്ഷേപകര്‍ ഭയത്തോടെയാണ് കാണുന്നത്. ഈ സ്ഥിതി മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടത്. അല്ലാതെ യൂണിയനെ അല്ല. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ നിരീക്ഷിച്ചു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും കൊടിയുടെ നിറം നോക്കാതെ തന്നെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
നോക്കുകൂലിയുടെ പേരില്‍ നിയമം കയ്യിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. നോക്കുകൂലി നല്‍കാത്തതിന് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ഭീഷണിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ടി.കെ. സുന്ദരേശന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് അന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് സംസ്ഥാനത്തിന് നാണക്കേടാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് വെറുതെ പറഞ്ഞാല്‍ പോര. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതി മുമ്പ് വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: