ന്യൂദല്‍ഹി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി ആയി ഗവണ്മെന്റ്, 75 ‘സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ സമൂഹങ്ങളുടെ ശാസ്ത്രസംബന്ധിയായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹികസാമ്പത്തിക വികസനത്തിനും ഇത് സംഭാവന ചെയ്യും.
ശാസ്ത്രസാങ്കേതിക വകുപ്പിലെ (ഡിഎസ്ടി) ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 എസ്ടിഐ ഹബുകള്‍ (എസ്സിക്ക് 13 ഉം, എസ്ടിക്ക് 7 ഉം) ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി കൃഷി, കാര്‍ഷികേതര, അനുബന്ധ ഉപജീവന മേഖലകളിലും, ഊര്‍ജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിലും വിവിധ ഇടപെടലുകളിലൂടെ പട്ടികജാതിപട്ടികവര്ഗ്ഗത്തില് പെട്ട 20,000ത്തോളം പേര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
ശാസ്ത്രസാങ്കേതിക വകുപ്പ് സ്ഥാപിക്കുന്ന എസ്ടിഐ ഹബുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന സാമൂഹികസാമ്പത്തിക വികസനത്തിന് സഹായിക്കും. ഇതിനായി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. എസ്ടിഐ ഹബുകള്‍ക്ക് കീഴിലുള്ള പരിശീലനവും നൈപുണ്യ വികസന പരിപാടികളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ശാസ്ത്രസാങ്കേതികനൂതനാശയ ശേഷി വര്‍ദ്ധിപ്പിക്കും.
എസ്ടിഐ ഹബ്ബുകള്‍ക്ക് പ്രധാനമായും മൂന്ന് തലത്തിലുള്ള ലക്ഷ്യങ്ങള്‍ ഉണ്ടാകും:
എ) ശാസ്ത്രസാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവന സംവിധാനങ്ങളെ ശക്തിപ്പെടുത്തല്‍
ബി) ഉപജീവന സംവിധാനങ്ങളിലെ ശേഷി അടിസ്ഥാനമാക്കി സാമൂഹിക സംരംഭങ്ങളുടെ സൃഷ്ടി
സി) ഉപജീവനമാര്‍ഗം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ വിജ്ഞാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: