കൊല്ലം: കമ്മീഷന് നേരിട്ട് നല്കിയ ഉത്തരവ് നടപ്പിലാക്കുന്നതില്‍ കുണ്ടറ പോലീസ് കാണിച്ച ജാഗ്രതക്കുറവിനെയും അലസ മനോഭാവത്തെയും കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കൊല്ലം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. വീട് നിര്‍മാണത്തിന് 2,95,000 രൂപയുടെ കരാര്‍ ഒപ്പിട്ട ശേഷം 1,40,000 രൂപ മാത്രം നല്‍കിയതിനെതിരെ കേരളപുരം സ്വദേശിനി ശ്രീദേവി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ശ്രീദേവിയുടെ ഭര്‍ത്താവിനെ കേരളപുരം സ്വദേശികളായ ബി. ജ്യോതിര്നിവാസും ഗീതയും ചേര്‍ന്ന് പണം കുറച്ചു നല്കി വഞ്ചിച്ചെന്നാണ് പരാതി. കമ്മീഷന് സിറ്റിങില്‍ 2021 മേയ് 17ന് മുമ്പ് തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാമെന്ന് കുണ്ടറ എസ്ഐ ഷാജഹാന് പരാതിക്കാരിക്ക് ഉറപ്പു നല്‍കിയിരുന്നു.
2021 ഓഗസ്റ്റ് 10ന് കൊല്ലത്ത് നടന്ന സിറ്റിങില്‍ കുണ്ടറ എസ്എച്ച്ഒ ഹാജരായെങ്കിലും കമ്മീഷന് ഉത്തരവിന്മേല് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷന് മനസ്സിലാക്കി. ഒക്ടോബറിലെ സിറ്റിങിന് മുമ്പ് പരാതിയില്‍ തീര്‍പ്പുണ്ടാക്കണമെന്ന് കമ്മീഷന് എസ്എച്ച്ഒക്ക് നിര്‍ദേശം നല്കി. കടുത്ത അവഹേളനമാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
ക്യാമ്പ് സിറ്റിങുകളില്‍ നല്കുന്ന നണ്ടിര്ദേശങ്ങള് അവഗണിക്കുന്നത് മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കമ്മീഷന് നിര്‍ബന്ധിതമാവുമെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കുണ്ടറ പോലീസിന്റെ കൃത്യവിലോപത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: