മുംബൈ: നടി രേവതി വീണ്ടും സംവിധായകയാകുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രേവതി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം കജോള്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘ദി ലാസ്റ്റ് ഹുറാ എന്നാണ് സിനിമയുടെ പേര്. ‘രേവതി എന്നെ സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കാന്‍ ഏറെ സന്തോഷമുണ്ട്.
ദി ലാസ്റ്റ് ഹുറാ എന്നാണ് പേര്. എന്നെക്കൊണ്ട് വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’, രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോള്‍ ട്വീറ്റ് ചെയ്തു. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. അരങ്ങേറ്റചിത്രം തന്നെ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ ആയിരുന്നു ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: