ന്യൂഡല്‍ഹി : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിന്‍ പിടികൂടിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐഎസിനും താലിബാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്താനുള്ള മാര്‍ഗമായാണു ലഹരി എത്തിച്ചത്. അഫ്ഗാനിസ്ഥാനില്‍ മുന്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാണ്
രണ്ട് കണ്ടെയ്നറുകളിലായി സെപ്റ്റംബര്‍ 13 നാണ് തുറമുറഖത്ത് നിന്നും ലഹരിമരുന്ന് പിടികൂടിയത്. 21,000 കോടി രൂപ വിലമതിക്കുന്ന 2,988.21 ഹെയ്റോയിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് അഫ്ഗാനികള്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു ഉസ്ബെക്കിസ്ഥാന് സ്വദേശിയും മൂന്ന് പേര് ഇന്ത്യക്കാരും പിടിയിലായവരിലുണ്ട്. തുറമുഖം വഴി ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നര്‍ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികളായ സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരും ഇതില്‍ ഉള്‍പ്പെടും
വെണ്ണക്കല്ലുകള്‍ എന്ന പേരിലാണ് ഇവര്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്തത്. അഫ്ഗാനിലെ കാണ്ഡഹാര്‍ തുറമുഖത്ത് നിന്നും ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്നറുകള്‍ എത്തിയത്. ഇതിന് പിന്നാലെ ഡല്‍ഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂര്‍, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടന്നിരുന്നു.
ആദ്യ കണ്ടെയ്നറില്‍നിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്നറില്‍ നിന്ന് 988.64 കിലോഗ്രാമുമാണ് കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയും മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടാണ് കണ്ടെയ്നറുകള്‍ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: