ചില്‍ഡ്രന്‍സ്- ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമയുമായി സക്കറിയ വീണ്ടും മോളീവുഡില്‍. മോമോ ഇന്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണത്തോടൊപ്പം കഥ ഏഴുതിയിരിക്കുന്നതും സക്കറിയയാണ്.
നവാഗതനായ അമീന് അസ്ലമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താര, അനീഷ് ജി. മേനോന്, ജോണി ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കറിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മിക്കുന്നത്. സക്കറിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ,സംഭാഷണവുമെഴുതുന്നത്.
ഛായാഗ്രഹണം- സജിത് പുരുഷു, മുഹ്സിന് പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം. ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകരന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസൈനര്‍-
ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യക്കല- പോപ് കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി ആന്‍ഡ് കിഷന്, കാസ്റ്റിം ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍- ഗിരീഷ് അത്തോളി, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: