കൊച്ചി : കാര്‍ട്ടൂണിസ്റ്റ് യേശുദാസന്(83) അന്തരിച്ചു. കൊച്ചിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന് ഒരാഴ്ച മുമ്പായി കോവിഡ് നെഗറ്റീവായി.
അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന് കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്. കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്. ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവന്’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന് അവതരിപ്പിച്ച കാര്ട്ടൂണുകള് മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാര്‍ട്ടൂണാണ്. വനിതയിലെ ‘മിസ്സിസ് നായര്‍’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടന്’ എന്നീ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.
യേശുദാസന് വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ ‘ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ഒരു ആറ്റം ബോംബുമായി നൃത്തം ചവിട്ടുന്നതായിരുന്നു. ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി.ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്.
1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്റെ ജനനം. ബിഎസ്സി ബിരുദത്തിനു ശേഷമാണ് സജീവമായി കാര്‍ട്ടൂണ്‍ രംഗത്ത് എത്തുന്നത്. 1963-ല്‍ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദല്‍ഹിയിലെ ശങ്കേഴ്സ് വീക്ക്ലിയില് ചേര്‍ന്നു. ഇവിടെ നിന്ന് ജനയുഗത്തിലും.
പിന്നീട് 1985-ല്‍ മലയാള മനോരമ ദിനപത്രത്തില്‍ ചേര്‍ന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി മലയാള മനോരമയില്‍ പ്രവര്‍ത്തിച്ചു. മെട്രൊ വാര്‍ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസന് കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി യേശുദാസ്, മക്കള്‍: സാനു ദാസ്, സേതു ദാസ്, സുകു ദാസ്, മരുമക്കള്‍- ജയ സാനു, അലക്സി സുകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: