എടത്വാ: വില്ലേജിലും അക്ഷയ കേന്ദ്രത്തിലും വസ്തുവിന്റെ കരം അടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. എടത്വാ വില്ലേജില്‍പ്പെട്ട ഭൂ ഉടമകളാണ് കരം അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടത്തിലായത്. അക്ഷയ കേന്ദ്രങ്ങളില്‍ ചെന്നാല്‍ വില്ലേജില്‍ ചെല്ലാന്‍ നിര്‍ദേശിക്കും. വില്ലേജില്‍ കൈ എഴുത്തു രസീതെങ്കിലും കിട്ടിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് വില്ലേജില്‍ ചെന്നാല്‍ ഓണ്‍ലൈനായി അടയ്ക്കാനേ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അപേക്ഷ വെച്ചാല്‍ രണ്ടു മാസം കഴിഞ്ഞ് രസീത് തരാമെന്നും പറയാറുണ്ട്. എടത്വാ വില്ലേജില്‍പെട്ട 53 പാടശേഖരത്തിലെ ക്യഷിക്കാര് കൃഷിഭവനില്‍ വിത്തിനായി അപേക്ഷ കൊടുക്കണമെങ്കില്‍ കരം അടച്ചതിന്റെ രസീത് കോപ്പി കൂടി വേണം. കഴിഞ്ഞ വര്‍ഷത്തെ രസീതിന്റെ കോപ്പി സ്വീകരിക്കാറുമില്ല. വിത്ത് കിട്ടാതെ വന്നാല്‍ പുഞ്ചകൃഷി അവതാളത്തിലാക്കാന്‍ സാധ്യതയുണ്ട്. കരം അടയ്റക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാല്‍ റവന്യൂ മന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: