കോഴിക്കോട്: മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകേസ് സിബിഐ അന്വേഷിക്കണമെന്ന് കെ. മുരളീധരന് എംപി. കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രതികളെ രക്ഷിക്കാനാണു പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അനുവദിക്കില്ല. അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അന്വേഷണത്തിലും സര്‍ക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപി എസ്. ശ്രീജിത്ത്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കണമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: