ഭോപ്പാല്‍: പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് മണല്‍ സൗജന്യമായി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമായ ജനങ്ങളെ ഉയര്‍ത്താന്‍ മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമാണ് അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീട് നിര്‍മ്മാണത്തിന് മണല്‍ സൗജന്യമായി നല്‍കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ വീട് നിര്‍മ്മിക്കാന്‍ ഏറെ ചെലവ് വരുന്നുണ്ട്. നിര്‍മ്മാണത്തിനുള്ള മണല്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അങ്ങനെ കിട്ടുന്ന മണലിന് വലിയ വിലയും നല്‍കേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കാനാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മണല്‍ സൗജന്യമായി നല്‍കുന്നത്. ഇതിനായി മണല്‍ നയവും മാറ്റും. 2011 ലെ ഗുണഭോക്തൃ പട്ടികയ്ക്ക് പുറമേ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി പുതിയ സര്‍വേയും നടത്തും. അപ്രകാരം കൂടുതല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി ചൗഹാന് പറഞ്ഞു.
സിംഗ്രൗലി ജില്ലയിലെ ചിത്രാങ്കിയില് വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജല്‍ ജീവന് യോജനയുടെ 325 ടാപ്പ് വാട്ടര്‍ സ്കീമുകളുടെ നിര്‍മ്മാണ ജോലികള്‍ മുഖ്യമന്ത്രി ഭൂമി പൂജ ചെയ്ത് സമര്‍പ്പിച്ചു. ജല്‍ ജീവന് മിഷന് വഴി 1663 കോടി രൂപയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: