നിറവും ജാതിയും ശാശീരിക പരിമിതികള്‍ക്കും നേരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കുന്ന കണ്ണാടി. അനു അനിലിന്റെ ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ജാതീയതയേയും നിറത്തേയും ശാശീരിക പരിമിതികളേയും പരിഹാസത്തോടെ ചിത്രീകരിച്ച് ശ്രദ്ധ നേതാടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്. അനു അനില്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിട്ടുള്ള ഈ ചിത്രത്തെ അഭിനേതാക്കളുടെ ലളിതമായ അവതരണ ശൈലിയെ തുടര്‍ന്നാണ് ജനങ്ങള്‍ ഏറ്റെടുത്തത്.
സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ആശയങ്ങളെ തിരിച്ചറിയാനും ഇതിനെതിരെ ചിന്തിക്കാനും ഇത് പ്രേരണയും നല്‍കുന്നു. നിറത്തേയും വൈകല്യത്തേയും പ്രമേയമാക്കി വൈറലാകാന്‍ ശ്രമിക്കുന്ന മറ്റുചിത്രങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഒരു നല്ല സന്ദേശം എന്ന രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
അനന്ദു അനിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണ ലാല്‍, ഷിതിന്‍ പുശ്പരാജ് എന്നിവരാണ് ഛായാഗ്രഹണം, ചിത്രസംയോജനം കളറിങ് ബിജേഷ് കെബി, പശ്ചാത്തല സംഗീതം- അലന്‍ ജോസഫ് നെപ്പോളിയന്‍, കല- ശ്രീരാഗ് അനില്‍, സുകേഷ് വിജയന്‍, ഷജീല, ശ്രീക്കുട്ടന്‍ മങ്ങാട്, ശ്രീഹരി ശ്രീജിത്ത് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: