Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് ചിലര്‍ക്ക് സുഖിക്കില്ല; മരണത്തില്‍ നിന്നും ‘മീഡിയ മുക്കാലന്‍’ രക്ഷപ്പെട്ടെന്ന പരിഹാസവുമായി ശ്രീജിത് പണിക്കര്‍

മധുപാനത്തിന്റെ ഉന്നതിയില്‍ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാര്‍ അമ്പത്തൂരില്‍ വച്ച് അതിയാന്റെ കൈയ്യില്‍ കാളിയമര്‍ദ്ദനം ലൈറ്റ് വേര്‍ഷന്‍ നടത്തിയിട്ടുണ്ട് എന്നും അടിയന് ദര്‍ശനം ഉണ്ടായിട്ടുണ്ട്. അസ്ഥിരോഗ വിദഗ്ധന് നിര്‍ദ്ദേശം നല്‍കാന്‍ മൂശാരിമാരെ വരെ വിളിച്ചിരുന്നെന്നാണ് നാട്ടുഭാഷ്യം

Janmabhumi Online by Janmabhumi Online
Oct 5, 2021, 05:05 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജമാഅത്ത് ഇ ഇസ്ലാമി ചാനല്‍ മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനെ പരോക്ഷമായി പരിഹസിച്ച് സംവാദകന്‍ ശ്രീജിത് പണിക്കര്‍. നീതിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് സ്വാഭാവികമായും ചിലര്‍ക്ക് സുഖിക്കില്ലെന്നും ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ശബരിമല ക്ഷേത്രം സംബന്ധിച്ച് വ്യാജ ചെമ്പോല ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്തിരുന്നു. ശ്രീജിത്തും ചര്‍ച്ചയില്‍ അതിഥിയായിരുന്നു. ഇതിനെതിരേ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണും പ്രമോദിനെതിരേ പരോക്ഷമായി വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീജിത്തും പരിഹാസവുമായി രംഗത്തെത്തിയത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തത് സുഖിക്കാഞ്ഞ അഭിനവ മീഡിയാ മുക്കാലന്‍ ഒരു പോസ്റ്റുമായി ഇറങ്ങിയിട്ടുണ്ട്. ഈ വിഷയമൊക്കെ പ്രമുഖ സ്ഥാപനം എന്തിനു ചര്‍ച്ചയാക്കുന്നെന്നും അതിന് നിരീക്ഷക ആഭാസന്മാരെ എന്തിന് വിളിക്കുന്നെന്നുമാണ് വിലാപം.

വിശ്വാസികളില്‍ ആശങ്ക ഉണ്ടാക്കാന്‍ ആ ചെമ്പോലയെ ചിലര്‍ ഉപയോഗിച്ചു. നീതിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് സ്വാഭാവികമായും ചിലര്‍ക്ക് സുഖിക്കില്ല.

എന്തിന് ഈ വിഷയം ഏറ്റവും പ്രധാനപ്പെട്ട മാധ്യമം ചര്‍ച്ച ചെയ്യുന്നു എന്നതാണ് മീഡിയാ മുക്കാലന്റെ ചോദ്യം. അതിന്റെ ഉത്തരം പ്രേക്ഷകരാണ് നല്‍കിയത്. ആ ചര്‍ച്ച കാണാന്‍ ഉണ്ടായ പ്രേക്ഷകരുടെ എണ്ണമാണ് ആ വിഷയത്തെ സാധൂകരിക്കുന്നത്. മുതലാളിമാര്‍ക്കും അണികള്‍ക്കും വിസ്മയം സൃഷ്ടിക്കാന്‍ മാത്രം സ്ഥാപനം തുറന്നു വയ്‌ക്കുന്നവര്‍ക്ക് അത് പിടിക്കില്ല.

നിരീക്ഷക ആഭാസന്മാരെ കൊണ്ടുവന്ന് ചര്‍ച്ച നടത്തുന്നത്രേ. നിരീക്ഷകരോട് മുക്കാലന് വിദ്വേഷം തോന്നുന്നത് സ്വാഭാവികം. ഈയുള്ളവനും ഒരു നിരീക്ഷകന്‍ ആണല്ലോ. ഈയുള്ളവനെ പ്രസ്തുത മുക്കാലന്‍ തന്റെ പൂര്‍വ്വസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ കമന്റുകളില്‍ അധിക്ഷേപിച്ചിട്ടുള്ളതായി സ്വപ്നദര്‍ശനം ഉണ്ടായിട്ടുണ്ട്. അത് ശ്രദ്ധയില്‍ പെട്ട അടിയന്‍ മുക്കാലന് ഒരു സന്ദേശം അയച്ചു. അതിനുശേഷം മുക്കാലന്‍ ഇടപെട്ട് അടിയനെ പ്രസ്തുതചാനലിലെ ചര്‍ച്ചകളില്‍ നിന്നും വിലക്കി.  

ഏതെങ്കിലും ചാനല്‍ എന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ചില്ലെങ്കില്‍ എനിക്കൊന്നുമില്ല; വിളിക്കുന്നതും വിളിക്കാതിരിക്കുന്നതും ഒരു സ്ഥാപനത്തിന്റെ സ്വാതന്ത്ര്യമാണ്. അത് അവര്‍ ചെയ്യട്ടെ. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി ഒരാളെ അകാരണമായി അധിക്ഷേപിക്കുന്നതാണോ മാധ്യമപ്രവര്‍ത്തനം എന്നുചോദിച്ച് പ്രസ്തുത മഹാനുഭാവന്റെ സ്ഥാപനമുതലാളിക്ക് അടിയന്‍ ഒരു കത്തയച്ചു. അതിനുശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മഹാനുഭാവന്‍ ആ സ്ഥാപനത്തില്‍ നിന്നും രാജിവക്കാന്‍ നിര്‍ബന്ധിതനാകുകയും മീഡിയാ മുക്കാലനായി അവതരിക്കുകയും ചെയ്തു. മറ്റൊന്നാണ് കാരണമെന്ന് ടിയാന്‍ അഭിമുഖങ്ങളില്‍ തള്ളുന്നതും അടിയന്‍ ദര്‍ശിച്ചു.

നേര്‍ക്കുനേര്‍ നിന്ന് ചര്‍ച്ചചെയ്താല്‍ പരാജയപ്പെടും എന്ന ബോധ്യം ഉണ്ടാകുമ്പോള്‍ ആണല്ലോ വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നിട്ട് പരദൂഷണം പറയുക. പാവം. ഇനി തന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ തന്നെ കല്ലെറിഞ്ഞു കൊല്ലൂ എന്നാണ് മുക്കാലന്‍ പൊതുസമൂഹത്തോട് ഗര്‍ജ്ജിക്കുന്നത്.

അത്തരത്തില്‍ കല്ലേറുകൊണ്ടുള്ള മരണത്തില്‍ നിന്നും മുക്കാലന്‍ കഷ്ടിച്ചു രക്ഷപ്പെട്ട മൂന്ന് ഉദാഹരണങ്ങള്‍ തല്‍ക്കാലം പറയാം.

[1] മധുപാനത്തിന്റെ ഉന്നതിയില്‍ രണ്ടുപേരെ കടന്നുപിടിച്ചതിന് തമിഴന്മാര്‍ അമ്പത്തൂരില്‍ വച്ച് അതിയാന്റെ കൈയ്യില്‍ കാളിയമര്‍ദ്ദനം ലൈറ്റ് വേര്‍ഷന്‍ നടത്തിയിട്ടുണ്ട് എന്നും അടിയന് ദര്‍ശനം ഉണ്ടായിട്ടുണ്ട്. അസ്ഥിരോഗ വിദഗ്ധന് നിര്‍ദ്ദേശം നല്‍കാന്‍ മൂശാരിമാരെ വരെ വിളിച്ചിരുന്നെന്നാണ് നാട്ടുഭാഷ്യം.

[2] പൂര്‍വ്വസ്ഥാപനത്തിലെ പരിശീലന കാലത്തിനു ശേഷം അതിയാന്‍ ഒരു കലാലയ യുവത്വത്തെ കടന്നുപിടിച്ചതിന് അറബിക്കടലിന്റെ റാണിയില്‍ വെച്ച് ടിയാന്റെ ബന്ധുക്കള്‍ അതിയാനെ ആപാദചൂഡം സ്‌നേഹിച്ചിട്ടുണ്ടത്രേ. സെയ്ന്റ് ആല്‍ബര്‍ട്ട്‌സ് പുണ്യാളാ, കാത്തോണേ! സ്‌നേഹ താഡനത്തെ തുടര്‍ന്നുണ്ടായ ഗ്രഹണത്താല്‍ കണ്ണിനു ചുറ്റും സംജാതമായ പ്രഭാവലയം അതിഗോപ്യമാക്കി സൂക്ഷിക്കാന്‍ അതിയാന്‍ മൂന്നുമാസത്തേക്ക് കറുത്ത കണ്ണട പതിവാക്കിയതും പലരും മറന്നിട്ടില്ല.

[3] അറബി രാജ്യത്ത് മദ്യപിച്ച് മദോന്മത്തനായി വിശ്വരൂപം പ്രദര്‍ശിപ്പിച്ച് ആളെ കടന്നുപിടിച്ചതിന് പ്രവാസികള്‍ അതിയാന് പാദാരവിന്ദം പുരസ്‌കാരം നല്‍കി വിട്ടിട്ടുണ്ടെന്നും സംസാരമുണ്ടത്രേ.

എന്തായാലും ഈ വിഷയങ്ങളില്‍ ആരാധകരുടെ സ്‌നേഹത്തിനു പാത്രമായെങ്കിലും പാത്രം ചളുങ്ങിയെങ്കിലും അതിയാന്‍ പൊലീസിനു പരാതി നല്‍കിയിട്ടില്ല എന്നതാണ് വസ്തുത!

ഇത്രയും പറഞ്ഞതുകൊണ്ട് ആളൊരു സ്ത്രീവിരുദ്ധന്‍ ആണെന്ന് ആരും കരുതരുതേ! പാവത്താന്‍ സ്ത്രീകളോട് മാന്യമായേ പെരുമാറാറുള്ളൂ. മേല്പറഞ്ഞ സംഭവങ്ങളിലെല്ലാം ടിയാന്‍ കയറിപ്പിടിച്ചത് പുരുഷന്മാരെയാണ്!

പാപങ്ങളെല്ലാം പൊറുക്കണേ.

രാമ, രാമ പാഹിമാം.

ഒന്നേ പറയാനുള്ളൂ. ചില്ലുമേടയില്‍ ഇരുന്ന് കല്ലെറിയരുത്. ആദ്യം സ്വയം നന്നാവുക. എന്നിട്ട് മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് കടക്കാം. മറ്റൊരു സ്ഥാപനത്തിന്റെ ചര്‍ച്ചാവിഷയം തീരുമാനിക്കാന്‍ അവര്‍ക്ക് ആളുണ്ടല്ലോ. തല്‍ക്കാലം വിസ്മയം വിരിയട്ടെ.  ഇതോടൊപ്പമുള്ള ചിത്രത്തിന് പോസ്റ്റുമായി ബന്ധമില്ല. ഞാന്‍ ഇന്നലെ കണ്ട സിനിമയാണ്. നല്ല സിനിമ.

Tags: മാധ്യമ പ്രവര്‍ത്തകര്‍മീഡീയ വണ്‍SreejithPanicker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്.  ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ്  സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

India

‘ഗാന്ധി’ സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലാത്തത് എന്തുകൊണ്ട്

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies