സ്വീഡന് : ഭൗതിക ശാസ്ത നൊബേല്‍ സമ്മാനം ഇത്തവണ മൂന്ന് പേര്‍ക്ക്. സ്യുകൂറോ മനാബെ, ക്ലാസ് ഹാസ്സെല്‍മാന്‍, ജിയോര്‍ജിയോ പരീസി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം പങ്കിടുന്നത്. കാലാവസ്ഥ, ആഗോള താപനത്തെ കുറിച്ചും നിര്‍ണ്ണായക പഠനം നടത്തിയതിനാണ് സ്യൂകൂറോ മനാബെ, ക്ലാസ് ഹാസ്സെല്‍മാന്‍ എന്നിവര്‍ക്ക് പുരസ്കാരം. ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞനാണ് ജിയോര്‍ജിയോ പരീസി.
നൊബേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് നോബേല്‍ ലഭിക്കുന്നത്. നിലവിലെ കാലാവസ്ഥ പഠന മോഡലുകള്‍ക്ക് അടിസ്ഥാനമുണ്ടാക്കിയത് സ്യുകൂറോ മനാബെ 1960കളില്‍ നടത്തിയ പഠനങ്ങളാണ്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് താപനില ഉയരുന്നതിന് കാരണമാകുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞ ഗവേഷകരില്‍ ഒരാളാണ് അദ്ദേഹം.
കാലാവസ്ഥയെ മനുഷ്യന്റെ ഇടപെടലുകള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ക്ലൗസ് ഹാസ്സല്‍മാന്‍. സ്യുകൂറോ മനാബെയുടെ പഠന റിപ്പോര്‍ട്ടുകള്‍ വന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ലൗസ് ഹാസ്സല്‍മാന്റെ പഠനങ്ങള്‍. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ സ്യുകൂറോ മനാബെ ഇപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ സീനിയര്‍ മിറ്റിയോറോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ജര്‍മ്മനിയിലെ പ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറാണ് ക്ലൗസ് ഹാസ്സില്‍മാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: