ന്യൂദല്‍ഹി: തന്റെ മകന്‍ കര്‍ഷകരുടെ മുകളിലൂടെ വണ്ടിയോടിച്ച് കയറ്റിയതിന് ഒരു ചെറിയ തെളിവെങ്കിലും കൊണ്ടുവന്നാല്‍ താന്‍ രാജിവെയ്‌ക്കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര.
ഇതിനിടെ ചൊവ്വാഴ്ച ലഖിംപൂര്‍ ഖേരിയില്‍ മറ്റൊരാള്‍ വാനോടിക്കുന്ന വീഡിയോ പുറത്ത് വന്നു. ഇതില്‍ വാനോടിക്കുന്ന ഡ്രൈവറെ കുറെപ്പേര്‍ മര്‍ദ്ദിക്കുന്നത് കാണാം. ഈ വാനാണ് നിയന്ത്രണം വിട്ട് കര്‍ഷകരുടെ ദേഹത്തില്‍ കയറിയത്. അപകടം നടന്ന സ്ഥലത്ത് തന്റെ മകന്‍ ഇല്ലായിരുന്നുവെന്ന് വ്യക്തമാണ്.അതായത് വാനോടിച്ചത് തന്റെ മകനായിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ഇത് ആസൂത്രിത അക്രമമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച യോഗി സര്‍ക്കാര്‍ അജയ് മിശ്ര ടേനിയുടെ മകന്‍ ആശിശ് മിശ്രയ്‌ക്കെതിരെ കൊലുക്കുറ്റത്തിന് കേസെടുത്തിരുന്നു. ‘ഏത് അന്വേഷണ ഏജന്‍സിക്കുമുന്നിലും ഹാജരാകാന്‍ മകന്‍ തയ്യാറാണ്,’ മന്ത്രി അജയ് മിശ്ര പറഞ്ഞു.
‘ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്. ഏതൊരാള്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട്. തെളിവ് ശേഖരണസമയത്ത് എല്ലാം തെളിയും. അന്വേഷണോദ്യോഗസ്ഥര്‍ക്ക് ഫോണിലെ കാള്‍ റെക്കോഡുകളും മൊബൈല്‍ ലൊക്കേഷനും പരിശോധിക്കാം. അപകടം നടന്ന സ്ഥലത്ത് എന്റെ മകന്‍ ഇല്ലായിരുന്നുവെന്ന് വ്യക്തമാണ്.,’ -അജയ് മിശ്ര പറഞ്ഞു.
ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മരിച്ച എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും 45 ലക്ഷം രൂപ വീതമുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: