മലപ്പുറം : ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലുമെന്ന് മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി. ജലീലിന് വാട്സ്ആപ്പിലൂടെ ഭീഷണി. രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ജലീലേ ഒരു കാര്യം ഓര്‍ത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക) എന്നാണ് സന്ദേശം. ഇതിന്റെ സ്കീന് ഷോട്ട് ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയതിട്ടുണ്ട്.
ഇന്ന് രാവിലെ തനിക്ക് വന്ന ഒരു വാട്സാപ്പ് സന്ദേശം ആണിത്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മുസ്ലിംലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരേ ജലീല്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ മൊഴി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: