തിരുവനന്തപുരം; ചെറിയ കുട്ടികള്‍ പോലും അപകടകരമാം വിധം ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നും ഇത് ഭാവിസമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍.ഇതു മുന്നില്‍ കണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സാധിക്കണം. ലഹരിയുടെ അടിവേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും വിമുക്തിയുടെ പ്രവര്‍ത്തനം കടന്നുചെല്ലണമെന്നും മന്ത്രി ആവശ്യപ്പെട്ടു.. മനുഷ്യന്റെ സാമൂഹ്യ അവബോധത്തെയും മാനസികാരോഗ്യത്തെയും വെല്ലുവിളിക്കുന്ന രീതിയില്‍ ലഹരിയുടെ സ്വാധീനം വര്‍ധിച്ചിരിക്കുന്നു. ഇതില്‍നിന്നും മോചിതമാകാതെ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകില്ല.ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ലഹരിവിമുക്തമാക്കാന്‍ ഒരു വശത്തുനിന്നും വലിയ പരിശ്രമമുണ്ടാകുമ്പോള് അതിനു തടയിടുന്ന വിധത്തിലുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ മറുഭാഗത്തു നിന്നുണ്ടാകുന്നത് വലിയ വെല്ലുവിളിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പുതുതലമുറയെ ലഹരിയുടെ ഉപയോഗത്തില്‍ നിന്ന് കരകയറ്റാന്‍ സമൂലമായ പ്രവര്‍ത്തനം അനിവാര്യമാണ്. കുട്ടികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും ഇക്കാര്യത്തില്‍ സ്കൂളുകളുടെ ഭാഗത്തുനിന്ന് കൂടുതല്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പ്രചാരണത്തിനൊപ്പം കൗണ്‍സലിംഗും ചികിത്സയും ലഭ്യമാക്കുന്ന തരത്തിലുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് വിമുക്തി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന്
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കുകയും മദ്യവര്‍ജ്ജനം ലക്ഷ്യമിട്ടുമുള്ള വിവിധ പ്രചാരണ പരിപാടികള്‍ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 വരെ സംഘടിപ്പിക്കും. 1400 റസിഡന്റ്സ് അസോസിയേഷനുകളുമായി ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവത്കരണ ക്വിസ്, സൈക്കിള്‍ റാലി, ബോധവത്കരണ ക്യാമ്പ് തുടങ്ങിയവ നടത്തും. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വീസ് സ്കീം, ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങിയവയുമായി ചേര്‍ന്നുള്ള പരിപാടികളും ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളിലേക്കും യുവജനങ്ങളിലേക്കും മഹാത്മാഗാന്ധി മുന്നോട്ടുവച്ച ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: