ന്യൂദൽഹി: വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും സേവനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യയില്‍ രാത്രി ഒമ്പത് മണിയോടെ വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും.
ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാറാണ് കാരണമെന്ന് പറയുന്നു. ഡിഎന്‍എസ് അഡ്രസ് വെച്ചാണ് ഉപഭോക്താക്കളെ വെബ്‌സൈറ്റിലേക്ക് എത്തിക്കുക.
കാരണം എന്താണെന്ന് വ്യക്തമല്ല. സാങ്കേതിക തകരാർ ആണെന്നാണ് സൂചന. എത്രയും വേഗം സേവനം പുന:സ്ഥാപിക്കുമെന്ന് മൂന്ന് കമ്പനികളുടെയും ഉടമയായ ഫേസ്ബുക്ക് ട്വിറ്ററിൽ വ്യക്തമാക്കി. ട്വിറ്റര്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ട്വീറ്റിലൂടെ ഫേസ്ബുക്ക് ക്ഷമ ചോദിക്കുകയും ചെയ്തു. ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചതിനെച്ചൊല്ലി ട്വിറ്ററില്‍ ഉപഭോക്താക്കളുടെ പരാതിപ്രളയമാണ്.
സാമൂഹമാദ്ധ്യമങ്ങൾ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമയമായതിനാൽ തന്നെ അപ്രതീക്ഷിതമുടക്കം നിരവധി ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: