കോഴിക്കോട്: വികസനത്തിലെ അസന്തുലിതാവസ്ഥയാണ് കേരളം നേരിടുന്ന വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പൊതുജനാരോഗ്യത്തിലും സാമൂഹിക സുരക്ഷയിലും വിദ്യാഭ്യാസത്തിലും രാജഭരണ കാലം മുതല്‍ തന്നെ ഏറെ മുന്നിലായിരുന്ന കേരളം വികസന കാര്യത്തില്‍ ഇന്ന് ഏറെ പിന്നാക്കമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ടോക്ക് വിത്ത് പ്രൊഫഷണല്‍സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
വികസനം എല്ലാവരിലേക്കും എത്തിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് കേരളത്തെ പിന്നോട്ട് നയിച്ചത്. വികസനം നടപ്പാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രാധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കണം. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചെന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് പോലും അഭിപ്രായമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
നടപ്പാക്കുന്ന പദ്ധതികളിലെ ആദ്യ ഗുണഭോക്താവ് ഏറ്റവും പാവപ്പെട്ടവനാകണം എന്നതാണ് നരേന്ദ്ര മോദിയുടെ നയം. മറ്റു സംസ്ഥാനങ്ങളിലെ എം.പിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ എം.പിമാര്‍ ഉത്തരവാദിത്വം കാണിക്കുന്നില്ല. വികസന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വേഗത്തിനൊപ്പമെത്താന്‍ കേരളത്തിന് സാധിക്കുന്നില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: