കോട്ടയം: ജില്ലയില്‍ പോത്തിറച്ചിയുടെ വില അടിക്കടി ഉയര്‍ത്തുന്നതിനെതിരെ ജില്ലാ പഞ്ചായത്ത്. പോത്തിറച്ചിയുടെ വില തോന്നിയത് പോലെ ഈടാക്കുന്നത് ശരിയല്ലന്നും വില 320 രൂപയാക്കി ഏകീകരിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് ജനറല്‍ കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അറിയിച്ചു.
തുടര്‍ന്ന് പോത്തിറച്ചിക്ക് വില കിലോക്ക് 320 രൂപയായി ഏകീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. വില ഏകീകരിക്കാന്‍ പ്രതിപക്ഷവും കൂടെ നിന്നതോടെ ഐക്യത്തോടെയാണ് പോത്തിറച്ചി വില കുറക്കാനുള്ള പ്രമേയം പാസാക്കിയത്. സെപ്തംബര്‍ 30 ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടയാത്. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ വില ഏകീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: