കോഴിക്കോട്: ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് വേണ്ടി പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു വിഭാഗത്തിന്റെ വിശ്വാസം തകര്‍ക്കാന്‍ ഉണ്ടാക്കിയ വ്യാജനിര്‍മ്മിതി സര്‍ക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നതിനാല്‍ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നില്‍ വലിയ ഗൂഡാലോചനയാണ് നടന്നത്. ക്രമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തില്‍ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നുവെന്ന് സുരേന്ദ്രന് ഓര്‍മ്മിപ്പിച്ചു. ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ബിജെപി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.
പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോന്‍സന്റെ ആളുകള്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോന്സന് സര്‍വ്വതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരന് സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോന്‍സന്റെ അടുത്ത് പോയതെന്ന് ജനങ്ങള്‍ക്ക് അറിയണം. സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തില്‍ എല്ലാ തട്ടിപ്പുകളും നടക്കുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ ജനങ്ങളിലെത്താതിരിക്കാന്‍ ബെഫി പോലുള്ള സിപിഎം അനുകൂല സംഘടനകള്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ഫ്രാക്ഷനാണ് ഇവര്‍ നടപ്പാക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: