കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്സണ് മാവുങ്കല്‍ അറസ്റ്റിലായതോടെ ചര്‍ച്ചയായ പേരാണ് അയാളുടെ ഇടനിലക്കാരിയായ പ്രവാസി വനിത അനിത പുല്ലയിലിന്റേത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉന്നതരുമായി അനിത പുല്ലയിലിനുള്ള ബന്ധങ്ങളാണ് ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കൊപ്പം ഇവരുള്ള ചിത്രങ്ങളും പുറത്തുവരുന്നു.
തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) ഗ്ലോബല്‍ വനിത കോ-ഓര്‍ഡിനേറ്ററും ലോക കേരളസഭാ അംഗവുമാണ്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, സിപിഎം നേതാക്കളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി അടക്കമുള്ളവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. സോളാര്‍ കേസിന്റെ സമയത്ത് സരിത നായരുടെയും സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെയും ഉന്നതബന്ധങ്ങളും സമാനമായ രീതിയില്‍ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: