കൊല്‍ക്കൊത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ജയിച്ച സാഹചര്യത്തില്‍ വിജയാഹ്ലാദത്തിന്റെ മറവില്‍ തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നത് അനുവദിക്കരുതെന്ന് ബിജെപി കൊല്‍ക്കത്ത ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്കി.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ അക്രമവും ബലാത്സംഗവും മൂലം മനസ്സ് മടുത്തിരിക്കുകയാണ് ജനങ്ങള്‍. ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നിര്‍ദേശം സര്‍ക്കാരിന് നല്‍കാനും പ്രിയങ്ക ടിബ്രവാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാവശ്യപ്പെട്ടു.
2021 മെയ് രണ്ടിന് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ അസാധാരണമായ അക്രമങ്ങള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ അതിക്രമങ്ങള്‍ ഇപ്പോഴും ഞങ്ങള്‍ അനുഭവിക്കുകയാണ്. ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷവും ഇത്തരം അതിക്രമങ്ങളുടെ പേരില്‍ ഒരു ജീവനും നഷ്ടപ്പെടരുത്, ഒരു ലൈംഗികാതിക്രമവും നടക്കരുത്, ഒരാള്‍ക്കും വീട് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്- ടിബ്രവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: