ലക്നൗ : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് 1.5 ലക്ഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും, ബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് യോഗി സർക്കാർ .3,900 കോടി രൂപയുടെ സ്കോളർഷിപ്പാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗി സർക്കാർ നൽകുന്നത്. അതേ സമയം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വെറും 1800 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് മാത്രമാണ് നല്‍കിയതെന്നും യോഗി കുറ്റപ്പെടുത്തി.
നവംബർ 30 -ഓടെ, എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് തുക അവരുടെ അക്കൗണ്ടിലേക്ക് കൈമാറും. വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകാത്ത വിധത്തിലാണ് സ്കോളർഷിപ്പ് ക്രമീകരിച്ചിരിക്കുന്നത് . “ഈ പദ്ധതി പ്രകാരം, ബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. അതേ സമയം ഒരു കുടുംബത്തിൽ രണ്ട് സഹോദരിമാർ ഉണ്ടെങ്കിൽ, ഒരാൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.”യോഗി ആദിത്യനാഥ് പറഞ്ഞു .
രണ്ട് സഹോദരിമാർ ഒരേ സ്വകാര്യ സ്കൂളിൽ പഠിക്കുന്നുണ്ടെങ്കിൽ, ഒരാൾക്ക് ഫീസ് സൗജന്യമാക്കും. സ്വകാര്യ സ്കൂൾ ഫീസ് ഒഴിവാക്കുന്നില്ലെങ്കിൽ, ആ കുട്ടിയുടെ ഫീസ് അടയ്‌ക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: