കൊച്ചി : സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫാക്ട് ജീവനക്കാരനും സിഐടിയു നേതാവുമായ ആളെ ഉന്നതതതല ഇടപെടലില്‍ സംരക്ഷിക്കാന്‍ ശ്രമം. ആര്‍ആന്‍ഡ്ഡി വകുപ്പ് ജീവനക്കാരനായ വിജയകുമാറിനെ(54)തിരെ സ്ത്രീ നേരിട്ട് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയെന്നാണ് ആരോപണം.
കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ 60 വയസ്സുള്ള താത്കാലിക ജിവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വിജയ കുമാറിനെതിരായ ആരോപണം. തുടര്‍ന്ന് ആക്രമണത്തിന് വിധേയ ആയ സ്ത്രീ ഇതില്‍ ഫാക്ടിന് പരാതി നല്‍കിയെങ്കിലും ഇത് പോലീസിന് കൈമാറാതെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു അധികൃതരുടെ ശ്രമം. പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സിഐടിയു നേതാവിനെ രക്ഷിക്കാനുള്ള ശ്രമം.
അടുത്ത മാസം റിട്ടയര്‍ ആവുന്ന സ്ത്രീയ്ക്കു നേരെയാണ് വിജയകുമാര്‍ അക്രമിക്കാന്‍ ശ്രമിച്ചത്. ക്യാന്‍സര്‍ രോഗബാധിത കൂടിയാണ് ഇവര്‍. ഇടത് അനുകൂല യൂണിയനില്‍പ്പെട്ട ഇവര്‍ക്ക് നീതി ലഭിക്കാന്‍ വൈകിയതോടെ ജീവനക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സംഭവം വിവാദമായതോടെ വിജയകുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ഫാക്ട് മാനേജ്മെന്റ് അറിയിച്ചു. ആക്രമണത്തിന് വിധേയ ആയ സ്ത്രീയുടെ മൊഴി എടുത്തശേഷമാണ് മാനേജ്്മെന്റ് നടപടി കൈക്കൊള്ളാന്‍ തയ്യാറായത്. പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതിനിടെ ഫാക്ട് എംപ്ലോയീസ് അസോസിയേഷന്റെ ഹെഡ് ഓഫീസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായി യൂണിയന് നേതാക്കളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: