കോട്ടയം: പ്രണയം നിരസിക്കപ്പെടുന്നതിനെത്തുടര്‍ന്നുള്ള അരും കൊലകള്‍ കേരളത്തില്‍ ആശങ്കാകരമായി വര്‍ദ്ധിക്കുന്നു. അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്.
പാലാ സെന്റ് തോമസ് കോളജില്‍ വെള്ളിയാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവം ഒന്നുമാത്രം. വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ നിഥിനമോളെയാണ് കഴുത്തറുത്തുകൊന്നത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൃത്യം ചെയ്തത്. നിഥിനയുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും അടുത്തിടെയുണ്ടായ അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് അഭിഷേക് പോലീസിന് നല്കിയ മൊഴി. പാലാ സെന്റ് തോമസ് കോളജില്‍ മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും.
2021 ജൂലൈ 30ന് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശിയായ പി.വി. മാനസ കൊല്ലപ്പെട്ടതും പ്രണയ നൈരാശ്യത്തെ തുടര്‍ന്നുണ്ടായ കൊലപാതകമായിരുന്നു. കോളജിനോട് ചേര്‍ന്ന് മാനസ താമസിക്കുന്ന വാടക വീട്ടില്‍ വച്ചാണ് കൊലപാതകം നടക്കുന്നത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം രഖില്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് പെരിന്തല്‍മണ്ണ ഏളാട് സ്വദേശി ദൃശ്യയെ കാമുകന് വീട്ടില്‍ കയറി കുത്തിക്കൊന്നത്. വിനീഷായിരുന്നു പ്രതി. സംസ്ഥാനത്താകെ ഏറെ ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു 2017 ഫെബ്രുവരിയില്‍ കോട്ടയം എസ്എംഇ കോളജിലുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആദര്‍ശും ജീവനൊടുക്കി.
2019 മാര്‍ച്ച് 12ന് തിരുവല്ലയില്‍ നടന്നതും സമാന സംഭവമായിരുന്നു. തിരുവല്ല അയിരൂരില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അജിന് റെജി മാത്യൂസ് (18) എന്ന യുവാവ് പൊ
തുവഴിയില് തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്സിന് പഠിച്ചിരുന്ന പെണ്‍കുട്ടി പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. പെണ്‍കുട്ടി പ്രണയം നിരസിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: