തിരുവനന്തപുരം : കെ. കരുണാകരന്, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത്് വിജിലന്‍സ്. 32 കോടിയുടെ ക്രമക്കേട് നടത്തി അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പരാതിയിലാണ് വിജിലന്‍സ് ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്. കെ. കരുണാകരന് ട്രസ്റ്റ്, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന് അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ. സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂണ്‍ ഏഴനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിശദമായ തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. ഇത് കൂടാതെ കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാനും വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ഇത് ലഭിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് വിജിലന്‍സ്.
1987 മുതല്‍ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്നു പ്രശാന്ത് ബാബു. തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗണ്‍സിലറായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന് ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ സുധാകരന് ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്റെ ആരോപണം. തന്റെ കൈയില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നുമാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: