ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസവും ജിഎസ്ടി വരുമാനത്തില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം. ഈ സപ്തംബര്‍ മാസത്തിലെ വരവാണ് 1.17 ലക്ഷം കോടി രൂപയായത്. ഇതില്‍ കേന്ദ്ര ജിഎസ്ടി 20,578 കോടിയും സംസ്ഥാന ജിഎസ്ടി 26,767 കോടിയും സംയോജിത ജിഎസ്ടി 60911 കോടിയും സെസ് 8754 കോടിയുമാണ്.കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയുടെ സ്മ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വര്‍ധനയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
നേരത്തെ ജൂലായ, ആഗസ്ത് മാസങ്ങളിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരുന്നു. ജൂലായില്‍ വരുമാനം 1.16 ലക്ഷം കോടിയായിരുന്നുവെങ്കില്‍ ആഗസ്തില്‍ അത് 1.12 ലക്ഷം കോടിയാണ്.
എന്തായാലും ഈ വര്‍ഷം 2021 സപ്തംബറിലെ വരുമാനം 2020 സപ്തംബറിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനം കൂടുതലാണ്. അതേ സമയം ജൂണില്‍ മാത്രം വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു.
എന്തായാലും കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയുടെ സ്മ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വര്‍ധനയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്ക്ക് പുറമെ, നികുതിവെട്ടിപ്പ് തടയുന്നതിന് കൈക്കൊണ്ട ശക്തമായ നടപടികള്‍, വ്യാജബില്ലുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരായ നടപടി എന്നിവ ജിഎസ്ടി വരുമാനവര്ധനയെ സഹായിച്ചുവെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
ത്രൈമാസ സാമ്പത്തിക പാദ വളര്ച്ചയെടുത്ത് നോക്കിയാല്‍ രണ്ടാം പാദത്തിലെ വരുമാനം ആദ്യപാദത്തെ വളര്‍ച്ചയേക്കാള്‍ അഞ്ച് ശതമാനം അധികമാണ്. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ശരശരി മാസവരുമാനം 1.10 ലക്ഷം കോടിയായിരുന്നെങ്കില്‍ രണ്ടാം സാമ്പത്തികപാദത്തില്‍ ശരാശരി മാസവരുമാനം 1.15 ലക്ഷം കോടിയായിരുന്നു. ഇക്കാര്യത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവിന്റെ ലക്ഷ്ണമായാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: