കൊയിലാണ്ടി : ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ഗവര്‍ണറുടെ എസ്കോര്‍ട്ട് വാഹനത്തിലെ ഫയര്‍ ആന്‍ഡ് റസ്ക്യൂ വാഹനത്ത്തിന്റെ പിറകില്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കോഴിക്കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെക്ക് പോകുകയായിരുന്നു ഗവര്‍ണറുടെ വാഹന വ്യൂഹം. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളിയാഴ്ച ഏഴ് മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ വാഹനത്തില്‍ ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചത്. ഫയര്‍വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: