തിരുവനന്തപുരം: മുന്‍ചീഫ് സെക്രട്ടറി സിപി നായരുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു. കേരളത്തിന്റെ ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള അദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഭരണ പരിഷ്കാര കമ്മിഷന് അംഗമായും ദേവസ്വം ഹൈക്കമ്മീഷണറായും മികച്ച പ്രകടനം നടത്താന്‍ സിപി നായര്‍ക്ക് സാധിച്ചെന്നും സുരേന്ദ്രന് ഓര്‍മ്മപ്പെടുത്തി.
നര്‍മ്മ സാഹിത്യ രംഗത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കാന്‍ അദേഹത്തിന് കഴിഞ്ഞു. സിപി നായരുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: