ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി നടത്തിയ ഇംഗ്ലീഷ് പ്രബന്ധമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി മലയാളി പെണ്‍കുട്ടി. പത്തനംതിട്ട സ്വദേശിനി അതിഥി എസ്. നായരാണ് ഈ നേട്ടം കൈവരിച്ചത്.
സമീപകാലത്ത് ഈ നേട്ടം കൈവരിക്കുന്ന മലയാളിയാണ് ദല്‍ഹി സംസ്കൃതി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി യായ അതിഥി എസ്. നായര്‍. സീനിയര്‍ വിഭാഗത്തില്‍ കെനിയയില്‍ കൈല ബൊസൈര്‍ ഒന്നാമതെത്തി. ജൂനിയര്‍ വിഭാഗത്തില്‍ ഉഗാണ്ടയില്‍ നിന്നുള്ള ഏഥന് മുഫുസ ഒന്നും അമൃതസറില്‍ നിന്നുള്ള റെയ്സ ഗുലാത്തി രണ്ടും സ്ഥാനം നേടി. 25,648 പേരാണ് വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചത്.
ഒക്ടോബര്‍ 28 ന് ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്‍ഡസ് സ്ക്രോള്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഓര്‍ഗനൈസര്‍ അസോസിയേറ്റ് എഡിറ്ററുമായ പത്തനംതിട്ട സ്വദേശി ജി. ശ്രീദത്തന്റെയും നഗരവികസന മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബിന്ദു ശ്രീദത്തന്റെയും മകളാണ് അതിഥി. ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പ്രൊഫ. ഗോവിന്ദന് നായരുടെ മകനാണ് ശ്രീദത്തന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: