ലക്നൗ: ഉത്തര്‍പ്രദേശില്‍ പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
സമീപകാലത്ത് ചില പോലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ശക്തമായ നടപടി. കാണ്‍പൂര്‍ സംഭവത്തെ തുടര്‍ന്നാണ് നടപടിയെന്നും വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സേവനത്തില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കളങ്കപ്പെട്ട ഉദ്യോഗസ്ഥരെ ഈ മേഖലയിലെ പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കില്ല.
കഴിഞ്ഞ 28ന് കാന്‍പൂര്‍ ഗോരഖ്പൂരിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ റെയ്ഡിനിടെ കാന്‍പൂര്‍ സ്വദേശിയായ ബിസിനസുകാരന് മരിച്ചത് സര്‍ക്കാര്‍ അതീവ ഗൗരവത്തില്‍ കണ്ടിരുന്നു. റെയ്ഡില്‍ പരിക്കേറ്റ ബിസിനസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേ തുടര്‍ന്ന് ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നോര്‍ത്ത് എസ്പിയോട് അന്വേഷിക്കാന്‍ ഗോരഖ്പൂര്‍ പോലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: