Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആറ്റിങ്ങൽ കലാപത്തിന്റെ പേരിലും അവകാശത്തർക്കം, പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികൾ, വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്ത്

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം.

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Sep 30, 2021, 10:48 am IST
in Kerala
ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത ആറ്റിങ്ങല്‍ കലാപത്തെ സംബന്ധിച്ച് വിവാദം. ആറ്റിങ്ങല്‍ കലാപം അല്ലെന്നും അഞ്ചുതെങ്ങ് കലാപമാണെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ചരിത്രത്തില്‍ ആറ്റിങ്ങല്‍ കലാപം എന്നാണെന്നും പേരു മാറ്റാന്‍ അനുവദിക്കില്ലെന്ന് മറു വിഭാഗവും പിടിമുറുക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആള്‍ട്ടീരിയ മൂന്നാം ഭാഗത്തില്‍ ബൈപ്പാസ് റോഡില്‍ ആക്കുളത്തെ കൂറ്റന്‍ മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 9000 സ്‌ക്വയര്‍ഫീറ്റിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ തദ്ദേശീയര്‍ പൊരുതുന്ന ചിത്രങ്ങള്‍ വരച്ചത്. ചിത്രരചന പൂര്‍ത്തിയാക്കിയ ശേഷം ആറ്റിങ്ങല്‍ കലാപം എന്ന തലക്കെട്ടിനു താഴെ അഞ്ചുതെങ്ങ് പ്രതിരോധം എന്നെഴുതി ലഘുവിവരണവും രേഖപ്പെടുത്തി. ഇതോടെ വിവാദവും ഉടലെടുത്തു. ആറ്റിങ്ങല്‍ കലാപത്തെ അഞ്ചുതെങ്ങ് കലാപമാക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തു വന്നു.  

ആറ്റിങ്ങല്‍ നഗരസഭയും എംഎല്‍എയും ചരിത്രകാരന്മാരും രംഗത്ത് വന്നതോടെ വീണ്ടും ആറ്റിങ്ങല്‍ കലാപം മാത്രമായി. എന്നാല്‍ അഞ്ചുതെങ്ങിലെ ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൂറിസം മന്ത്രിക്ക് പരാതി നല്കി. ഇതോടെ ചിത്രത്തിന്റെ അടിക്കുറിപ്പ് വീണ്ടും മാറ്റി. പകരം അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും കൂട്ടിയിണക്കി കലാപത്തെക്കുറിച്ച് ഏതാനും വരികള്‍ എഴുതി സര്‍ക്കാര്‍ തടിയൂരി. അതേസമയം നാട്ടുകാര്‍ ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ ചിത്രത്തില്‍ പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികളാണെന്നതും ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്. ചരിത്രത്തെ ചരിത്രമല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.  

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ  സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം. ഈസ്റ്റ് ഇന്ത്യാകമ്പനി കൊട്ടാരവുമായി നേരിട്ട് വ്യാപാരം ഉറപ്പിച്ചതോടെ ഇടനിലക്കാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ക്കുള്ള വ്യാപാരം നഷ്ടമായി. ഇതോടെ  കര്‍ഷകരും പിള്ളമാരും കൂടി ഈസ്റ്റ് ഇന്ത്യാകമ്പനിക്കും കൊട്ടാരത്തിനുമെതിരെ തിരിയുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന അഞ്ചുതെങ്ങ് കോട്ടയെ പോരാളികള്‍ ഉപരോധിച്ചു. മാസങ്ങളോളം ഉപരോധം തുടര്‍ന്നു. ഒടുവില്‍ തലശ്ശേരിയില്‍ നിന്നും വലിയ പീരങ്കികളും വെടിക്കോപ്പുകളുമായി കമ്പനിപ്പട എത്തിയാണ് അഞ്ചുതെങ്ങിലെ പോരാളികളെ ആക്രമിച്ച് പരാജയപ്പെടുത്തിയത്.  

പോരാട്ടം അഞ്ചുതെങ്ങില്‍ നടന്നതിനാലാണ് ആറ്റിങ്ങല്‍ കലാപം എന്ന പേരുമാറ്റി അഞ്ചു തെങ്ങ് കലാപം എന്ന പേര് നല്കണമെന്ന് ആവശ്യമുയരുന്നത്.

Tags: ടൂറിസംPaintingAttingal RiotAnjengo Fort
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

Kerala

കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

രാജ്യത്തിന്റെ വീര്യം ഉയർത്തിയവർക്ക് ആദരവ് ; സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies