വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ആര് വളരരുതെന്നാണോ അമേരിക്ക ഭയന്നത് അത് തന്നെ സംഭവിക്കുമെന്ന് യുഎസ് സൈനിക മേധാവി. താലിബാൻ പിന്തുണയോടെ അൽഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം വളരുമെന്നാണ് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലി നല്കുന്ന മുന്നറിയിപ്പ്.
ഒരു കൊല്ലത്തിനകം അൽഖ്വയ്ദ അമേരിക്കയ്ക്ക് വെല്ലുവിളിയാകുമെന്നും യുഎസ് സംയുക്ത സൈനിക മേധാവി അമേരിക്കൻ സെനറ്റിൽ വിശദീകരിച്ചു. സെനറ്റിന്റെ സായുധ സേനാ സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് സെനറ്റ് വിശദമായി വാദം കേട്ടു വരികയാണ്.
25,000 സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ സൈനികരെയും ഒറ്റയടിക്ക് പിന്‍വലിക്കാന്‍ പാടില്ലായിരുന്നുവെന്നും മാര്‍ക് മില്ലി പറഞ്ഞു. താലിബാനും അല്‍ ഖ്വെയ്ദയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: