വയനാട്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന കോളിക്കോട്, മലപ്പുറം ജില്ലയിലെ സ്ഥലങ്ങള്‍ അദേഹം സന്ദര്‍ശിക്കും.
ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധി മലപ്പുറം വണ്ടൂര്‍ കാളികാവിലുള്ള ഹിമ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്ററുകള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മിപ്പിച്ചു.
വയനാട് മണ്ഡലത്തിലെ സന്ദര്‍ശനാര്‍ത്ഥം എത്തിയ അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുക്കും. കരിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി, എംകെ രാഘവന് എംപി, എംഎല്‍എമാരായ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണന് തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: