തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണ് ഓണക്കിറ്റില്‍ ഉപയോഗിച്ചതെന്നത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നെങ്കിലും മൗനം പാലിച്ചിരുന്ന മന്ത്രി ഒടുവില്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്ക്കാ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെങ്കിലും ഈ ഉദ്ദേശ്യശുദ്ധിയെ മുഴുവന്‍ അട്ടിമറിയ്ക്കുന്ന രീതിയിലായിരുന്നു ഏലയ്ക്ക സംഭരിച്ചത്. വര്‍ക്കല, വക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത ഏലയ്ക്ക ഗുണനിലവാരമില്ലാത്തതാണെന്ന് തെളിവ് സഹിതം വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ഭക്ഷ്യമന്ത്രിയോടും പരാതിപ്പെട്ടിരുന്നു. പിന്നാലെ വിജിലന്‍സിനും പരാതി പോയി. ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ഏലയ്ക്ക ഡിപ്പോ മാനേജര്‍മാര്‍ വാങ്ങുകയായിരുന്നുവെന്നാണ് പരാതി. ഏലയ്ക്കയ്ക്കൊപ്പം മറ്റു ചില വസ്തുക്കളും കൂട്ടിക്കലര്‍ത്തി വിതരണം ചെയ്തുവെന്നും ആരോപണം ഉന്നിച്ചിരുന്നു.സപ്ലൈക്കോയ്ക്കെതിരായ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും പൂഴ്ത്തിയതായി പറയുന്നു.
ഏലയ്ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നല്കാന് സപ്ലൈക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പര്‍ച്ചേസ് സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: