ചെങ്ങന്നൂര്‍: ഭക്തിയുടെ നിറവില്‍ പമ്പയില്‍ തൃപ്പൂത്താറാടി ചെങ്ങന്നൂര്‍ ദേവി. മലയാളവര്‍ഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണ് ഇന്നലെ നടന്നത്. ചടങ്ങുകള്‍ക്ക് താഴമണ്‍ തന്ത്രി കണ്ട്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും ആരതിയും നിവേദ്യവും നടന്നു. ദേവതകളെ പുതുതായി പണി കഴിപ്പിച്ച ഋഷഭ വാഹനത്തിലും, ഹംസം വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങള്‍ അകമ്പടി സേവിച്ചു.
ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോള്‍ ശ്രീപരമേശ്വരന് ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് പടിഞ്ഞാറേ നടയിലെത്തി പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില്‍ ഇരുത്തി. ഇവിടെ ചടങ്ങുകള്‍ക്ക് മാത്രമായി മഞ്ഞള്‍പ്പറ, നെല്‍പ്പറ സമര്‍പ്പണം നടന്നു.തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി
അകത്തേക്ക് എഴുന്നളളിച്ച ശേഷം ഇരു നടകളിലും കളഭാഭിഷേകം നടന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടവിലെയും ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴി പാടുകള്‍ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: