ചേര്‍ത്തല: കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കെത്തിച്ചയാളെ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ല. ചേര്‍ത്തല ടൗണ്‍ വെസ്റ്റ് സിഎ ബ്രാഞ്ച് അംഗം സി. പി. ബൈജുവിനോടാണ് വിവേചനം. പിപിഇ കിറ്റ് ധരിച്ചാണ് അയല്പക്കത്തുള്ള വിദ്യാര്‍ത്ഥിനിയെ പ്ലസ് വണ്‍ പരീക്ഷയ്ക്ക് എത്തിച്ചത്. ലോക്കല്‍, ഏരിയ നേതൃത്വത്തെ വിവരമറിയിച്ചിട്ടും പങ്കെടുക്കാന്‍ അനുവാദം കിട്ടിയില്ല.
വാര്‍ഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗം കൂടിയാണ് ബൈജു. 31 വര്‍ഷമായി പാര്‍ട്ടി അംഗമായ ബൈജു മുന്‍ ഏരിയ സെക്രട്ടറി സി. പി. ദിമിത്രോവിന്റെ സഹോദരനാണ്സമ്മേളനത്തില് പങ്കെടുപ്പിക്കാത്തതിനെതിരെ ഏരിയ, ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: