തിരുവനന്തപുരം: ജന്മഭൂമിയുടെ വാര്‍ഷിക വരിസംഖ്യാ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് ഇതിഹാസ കായികതാരം പി ടി ഉഷ. ദേശീയത മുഖമുദ്രയാക്കിയ ജന്മഭൂമിക്ക് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് അത്മീയതയുടെ അംശം ചോരാതെ വാര്‍ത്ത എത്തിക്കാന്‍ കഴിയട്ടെ എന്നും ഉഷ പറഞ്ഞു.
പി ടി ഉഷ നല്കിയ ആശംസയുടെ പുര്‍ണ്ണരൂപം;
”മലയാള ഭാഷയുടെ എല്ലാ അന്തസുമുള്ക്കൊണ്ട് അച്ചടി മാധ്യമങ്ങളുടെ ഇടയില്‍ ദേശീയത മുഖമുദ്രയാക്കിയ പത്രമാണ് ജന്മഭൂമി . ആ പേരില്‍ തന്നെ എല്ലാ അര്‍ത്ഥവും അടങ്ങിയിരിക്കുന്നു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് അത്മീയതയുടെ അംശം ചോരാതെ വാര്‍ത്തയെത്തിക്കാന്‍ ജന്മഭൂമിക്ക് കഴിയട്ടെ. കായികവാര്ത്തകള്ക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കുമെന്നാണ് വിശ്വാസം. ജന്മഭൂമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നു’
ജന്മഭൂമിയുടെ സ്ഥിരം വായനക്കാരിയായ പി ടി ഉഷ വാര്‍ഷിക വരിസംഖ്യാ പദ്ധതിയിലും അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: