കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് മമത ബാനര്‍ജി അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ഭബാനിപൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രേവാള്‍. പശ്ചിമ ബംഗാള്‍ ജനതയുടെ അഭിവൃദ്ധിക്കായി ബിജെപി പ്രാര്‍ത്ഥിക്കുമ്പോള്‍ മമത ആളുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയാണ്. തന്റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയാണവര്‍. പശ്ചിമ ബംഗാളിനെക്കുറിച്ചോ, ജനങ്ങളെക്കുറിച്ചോ ശ്രദ്ധിക്കുന്നില്ല. എങ്ങനെയും അധികാരത്തില്‍ തുടരുകയാണ് മമതയുടെ ലക്ഷ്യം-പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ദിവസം, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിനെയും ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരില്‍ ഒരാളെയും മര്‍ദിച്ചതായി ഘോഷ് പറഞ്ഞു.
ഭബാനിപൂര്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സെപ്റ്റംബര്‍ 30നാണ്. ഒക്ടോബര്‍ മൂന്നിനകം ഫലം പ്രഖ്യാപിക്കും.ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു.
ഇതിനെത്തുടര്‍ന്ന്, മമത ബാനര്‍ജിക്ക് ഭബാനിപൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ അവസരം ഒരുക്കി ടിഎംസിയുടെ ശോഭന്ദേബ് ചതോപാധ്യായ രാജിവെക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതിനായി വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ബോധ പൂര്‍വ്വം അക്രമമുണ്ടാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: